വീട്ടമ്മയെ കൊന്ന് അടുപ്പില്‍ കുഴിച്ചുമൂടിയ സംഭവം: പ്രതി ബിനോയ് പിടിയില്‍

0
14

ഇടുക്കി പണിക്കന്‍കുടിയില്‍ യുവതിയെ കൊന്ന് അടുപ്പില്‍ കുഴിച്ചിട്ട പ്രതി ബിനോയിയെ പൊലീസ് പിടികൂടി. ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് വെള്ളത്തൂവല്‍ പൊലീസ് പിടികൂടിയത്. പണിക്കൻകുടിയിലെ സിന്ധുവിനെയാണ് ബിനോയ് കൊന്ന് അടുപ്പില്‍ കുഴിച്ചുമൂടിയത്.
20 ദിവസങ്ങളായി ബിനോയ് ഒളിവിലായിരുന്നു. സുഹൃത്തുക്കളുമായും ഒരു പൊലീസുദ്യോഗസ്ഥനുമായും ടെലിഫോണില്‍ ഇയാള്‍ സംസാരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബിനോയി ഒളിവിൽ കഴിഞ്ഞ സ്ഥലത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ബിനോയിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അനുസരിച്ച്‌ പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു.
ബിനോയയിയുടെ വീടിന്റെ അടുക്കളയിലാണ് സിന്ധുവിന്‍റെ മൃതദേഹം കുഴിച്ചിട്ടിരുന്നത്. കൊലനടന്ന ഓഗസ്റ്റ് 12ന് മുന്‍പ് സിന്ധുവും ബിനോയും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായതായി ഇളയമകനും വെളിപ്പെടുത്തിയിരുന്നു. ഇടുക്കി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള മൂന്ന് സംഘങ്ങളാണ് ഇയാളെ അന്വേഷിക്കുന്നത്. കഴിഞ്ഞ 12 മുതലാണ് സിന്ധുവിനെ കാണാതായത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ സിന്ധുവിന്റെ മാതാവ് വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതോടെ ബിനോയ് മുങ്ങി.