കൊച്ചി കപ്പല്‍ നിര്‍മാണ ശാലയില്‍ പണി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ടു തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം. കൊച്ചി കപ്പല്‍ശാലയുടെ ഇ-മെയില്‍ വഴിയാണ് സന്ദേശം എത്തിയത്. പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ വിവിധ കേന്ദ്ര ഏജന്‍സികളും പ്രാഥമിക അന്വേഷണം തുടങ്ങി. ഐഎന്‍എസ് വിക്രാന്ത് അവസാന ഘട്ട പരീക്ഷണങ്ങള്‍ക്കു ശേഷം അന്തിമ മിനുക്കു പണികളിലാണ്. ഇതിനിടെയാണ് ഭീഷണി സന്ദേശം.
Recent Comments