ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് ബെല്‍ജിയന്‍ സൂപ്പര്‍താരം റൊമേലു ലുക്കാക്കു

0
58

പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് ബെല്‍ജിയന്‍ സൂപ്പര്‍താരം റൊമേലു ലുക്കാക്കു. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നു താരങ്ങളില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്നും റൊണാള്‍ഡോയ്‌ക്കെതിരെ കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും പറഞ്ഞ ലുക്കാക്കു മറ്റ് കണക്കുകള്‍ അടക്കമുള്ള താരതമ്യങ്ങള്‍ അനാവശ്യമാണെന്നും പറഞ്ഞു.