Wednesday
4 October 2023
27.8 C
Kerala
HomeKeralaനിപ്പ ; പി എസ് സി പരീക്ഷകൾ മാറ്റി

നിപ്പ ; പി എസ് സി പരീക്ഷകൾ മാറ്റി

സെപ്റ്റംബർ 18, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി എസ് സി ബിരുദതലം പ്രാഥമിക പരീക്ഷകൾ മാറ്റിവെച്ചു. ഓക്ടോബർ 23, 30 തീയതികളിലേക്കാണ് മാറ്റിയിരിക്കുന്നത്.
സെപ്റ്റംബർ 7 ന് നടത്താൻ നിശ്ചയിച്ചിരുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (അറബി) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബർ ആറിലേക്കും മാറ്റി. സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലും, പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ച് ഉദ്യോഗാർത്ഥികളെ പരീക്ഷക്ക് ഇരുത്തുന്നതിൽ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലുമാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments