നിപ: കേന്ദ്രസംഘം കോഴിക്കോട്ട്, സാമ്പിളുകൾ ശേഖരിച്ചു

0
69

 

സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ച ചാത്തമംഗലം മുന്നൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നു. മരിച്ച കുട്ടി റംബുട്ടാൻ കഴിച്ചെന്ന് കരുതുന്ന സ്ഥലം സംഘം സന്ദര്‍ശിച്ചു. ഇവിടെ നിന്നും സാമ്പിളുകൾ ശേഖരിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീമാണ് കോഴിക്കോട് എത്തിയത്. രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം.