പുത്തിഗെയില്‍ കഞ്ചാവ് ബീഡിയും ഹെറോയിനും കൈവശം വെച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടിയിലെ അബൂബക്കര്‍ സിദിഖും (44), കൊടിയമ്മ പൂക്കട്ടയിലെ അബ്ദുള്‍ഖാദറു (45)മാണ് അറസ്റ്റിലായത്.
കട്ടത്തടക്കയില്‍ പരിശോധനയ്ക്കിടെ റോഡരികില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇവരെ പേലീസ് ചോദ്യംചെയ്തപ്പോഴാണ് ഹെറോയിനും കഞ്ചാവും കണ്ടെത്തിയത്. സിദിഖിന്റെ കീശയില്‍ നാലുഗ്രാം ഹെറോയിനും ഖാദറിന്റെ കൈവശം കഞ്ചാവ് ബീഡിയുമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ പേരില്‍ കുമ്ബള എസ്.ഐ. വി.കെ.അനീഷ് കേസ് എടുത്തു.
Recent Comments