ന്യൂസീലന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഭീകരാക്രമണം

0
33

ന്യൂസീലന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഭീകരാക്രമണം. ആറ് പേരെ ഭീകരന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയതെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പറഞ്ഞു. സംഭവ സ്ഥലത്തുവച്ചുതന്നെ ഇയാളെ വെടിവച്ചുവീഴ്ത്തി. 2011 ലാണ് ശ്രീലങ്കന്‍ പൗരനായ ഇയാള്‍ ന്യൂസീലന്‍ഡില്‍ എത്തിയത്. ഇയാള്‍ തീവ്രവാദ നിരീക്ഷണ പട്ടികയില്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.