കോൺഗ്രസ് മാത്രമല്ല, യുഡിഎഫും തകർച്ചയുടെ പടിവാതിലിൽ: എ വിജയരാഘവൻ

0
19

 

യുഡിഎഫിലെ തര്‍ച്ചയുടെ വേഗത വർധിച്ചുവെന്ന് സിപിഐ എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. യുഡിഎഫില്‍ മാത്രമല്ല പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ വലിയ തകര്‍ച്ചയും ശിഥിലീകരണവുമാണ് നടക്കുന്നത്. കേരളത്തില്‍ കോൺഗ്രസിലെ തര്‍ക്കങ്ങള്‍ അനന്തമായി മുന്നോട്ട് പോവുകയാണ്. കോണ്‍ഗ്രസിന് പുറമെ യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടികളും തകരുകയാണ്. മുസ്ലിംലീഗിൽ ആഭ്യന്തര പ്രശ്‌നങ്ങളാണ്. ആര്‍എസ്പിയിലും സമാന പ്രതിസന്ധികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം തര്‍ക്കിക്കുന്ന നേതാക്കള്‍ ഉള്ള പാര്‍ട്ടിക്കാണ് സെമി കേഡര്‍പാര്‍ട്ടി എന്ന വിചിത്ര പേര് നല്‍കിയതെന്നും വിജയരാഘവൻ പരിഹസിച്ചു.