ഇറാനില്‍ ​ബ​സ് മ​റി​ഞ്ഞ് 14 പേ​ര്‍ മ​രി​ച്ചു, നിരവധി പേർക്ക് പരിക്ക്

0
29

ഇറാനില്‍ മി​നി​ബ​സ് മ​റി​ഞ്ഞ് 14 പേ​ര്‍ മ​രി​ച്ചു. കു​ര്‍​ദി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ലെ മ​രി​വാ​നും കാ​മ്യാ​ര​നും ഇടയിലായിരുന്നു അപകടം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു. 12 പേ​ര്‍​ക്ക് പ​രി​ക്കേറ്റെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇറാന്‍ റോഡ് ശൃംഖല പൊതുവെ നല്ലതാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ അപകടങ്ങളിൽ ഒന്നാണ് ബസപകടമെന്ന് അധികൃതർ പറഞ്ഞു.