ന്യൂയോര്‍ക്കില്‍ കനത്ത മഴ, വെള്ളപ്പൊക്കം; ഏഴ് പേര്‍ മരിച്ചു

0
50

ന്യൂയോര്‍ക്കില്‍ കനത്ത മഴയെ തുടർന്നുള്ള പ്രളയത്തില്‍ ഏഴ് പേര്‍ മരിച്ചു. പ്രാദേശിക സമയം രാത്രി പത്ത് മണിയോടെയാണ് നഗരത്തില്‍ വെള്ളം കയറിയത്. കെട്ടിടങ്ങളുടെ താഴത്തെ നിലകള്‍ വെള്ളത്തില്‍ മുങ്ങി. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഏഴ് പേരുടെ മൃതദേഹങ്ങള്‍ പോലിസ് കണ്ടെടുത്തു. അഞ്ച് പേര്‍ പേര്‍ വെള്ളത്തില്‍ മുങ്ങിയും രണ്ട് പേര്‍ കെട്ടിടത്തിന്റെ ചുമര്‍ തകര്‍ന്നുവീണുമാണ് മരിച്ചത്. വെള്ളപ്പൊക്കം ഉണ്ടാകുന്നത് തടയാന്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ഡ്രൈനേജ് സംവിധാനത്തിന്റെ പണി നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത പ്രളയമുണ്ടായതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.