മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയും മോഹൻഭഗവതും കൂടിക്കാഴ്ച നടത്തി

0
99

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ചൊവ്വാഴ്ച വൈകിട്ട് നാലിനും അഞ്ചിനും ഇടയ്ക്കായിരുന്നു ഇരുവരും കണ്ടത്. ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ പൂര്‍വിക വീടും ബോബ്‌ഡെ സന്ദര്‍ശിച്ചു.
ബോബ്‌ഡെ ചീഫ് ജസ്റ്റിസായിരിക്കെ നാഗ്പൂരില്‍ ബിജെപി നേതാവിന്റെ മകന്റെ ആഡംബര ബൈക്കില്‍ കയറി ബോബ്‌ഡെ ഫോട്ടോയെടുത്തത് വിവാദമായിരുന്നു. മാത്രമല്ല, ഏകീകൃത സിവില്‍ കോഡിനെ ബോബ്‌ഡെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. ബോബ്‌ഡെ അഭിഭാഷകനായും മറ്റും പ്രവര്‍ത്തിച്ചത് നാഗ്പൂരിലായിരുന്നു. വിരമിച്ചശേഷം ഡല്‍ഹിയിലും നാഗ്പൂരിലുമായി കഴിയുകയാണിപ്പോള്‍.