അസമിൽ പ്രളയബാധിതരുടെ എണ്ണം വർധിക്കുന്നു

0
78

മഴ തുടരുന്ന അസമിൽ പ്രളയബാധിതരുടെ എണ്ണം 5.47 ലക്ഷമായി. 34 ൽ 22 ജില്ലകളെയും പ്രളയം ബാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പടിഞ്ഞാറൻ ജില്ലകളിൽ പ്രളയം രൂക്ഷമാണ്. നൽബാരി ജില്ലയിലാണ് കൂടുതൽ പ്രളയബാധിതരുള്ളത്, 1,10,671 പേർ. ദറാങ് ജില്ലയാണ് രണ്ടാമത്, 1,09,651 പേർ. ലക്ഷിംപൂർ, മജുലി, ധെമാജ് എന്നീ ജില്ലകളെയും പ്രളയം രൂക്ഷമായി ബാധിച്ചു. പ്രളയത്തിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടു.

40,000 ഹെക്ടർ ഭൂമി പ്രളയത്തിൽ മുങ്ങി. 1,278 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. 105 ദുരിതാശ്വാസക്യാമ്ബുകളാണ് പ്രവർത്തിക്കുന്നത്. കാസിരംഗ നാഷണൽ പാർക്ക് ടൈഗർ റിസർവിന്റെ 70 ശതമാനവും മുങ്ങി. ഗൊലാഘട്ട്, നാഗോൺ, സോണിത്പൂർ, ബിശ്വനാഥ്, കാർബി ആംഗ്ലോംഗ് ജില്ലകളിലായാണ് ടൈഗർ റിസർവ് സ്ഥിതിചെയ്യുന്നത്. 3.45 ലക്ഷം വീട്ടുമൃഗങ്ങളെ പ്രളയം ബാധിച്ചു