സംസ്ഥാന ടെലിവിഷൻ അവാർ‍ഡുകൾ പ്രഖ്യാപിച്ചു : മികച്ച ടെലി സീരിയലിന് ഇത്തവണ അവാർ‍‍ഡ് ഇല്ല

0
37

സംസ്ഥാന ടെലിവിഷൻ അവാർ‍ഡുകൾ പ്രഖ്യാപിച്ചു. മികച്ച ടെലി സീരിയലിന് ഇത്തവണ അവാർ‍‍ഡ് നൽകുന്നില്ലെന്ന് മന്ത്രി സജി ചെറിയാൻ. കഥാ സീരിയിൽ വിഭാഗത്തിലും, കുട്ടികളുടെ സീരിയലിനും ഇത്തവണ അവാർഡില്ല. എൻട്രികൾക്ക് നിലവാര തകർചയുണ്ടെന്നാണ് ജൂറിയുടെ വിലയിരുത്തൽ.

കൂടാതെ ടെലിവിഷൻ പരമ്ബരകളിൽ കുട്ടികളെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ജൂറിയുടെ നിരീക്ഷണം. മികച്ച സീരിയലുകൾ വേണമെന്നാണ് സർകാർ നിലപാടെന്ന് പറഞ്ഞ മന്ത്രി ചാനൽ മേധാവിമാരുമായി ചർച നടത്തുമെന്നും അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലെ ബാബു രാമചന്ദ്രനാണ് മികച്ച അവതാരകനുള്ള പുരസ്കാരം (വാർത്തേതര പരിപാടി), വല്ലാത്തൊരു കഥയുടെ അവതരണത്തിനാണ് പുരസ്കാരം. ഏഷ്യാനെറ്റ് ന്യൂസിലെ സി അനൂപ് ആണ് മികച്ച കമൻ്റേറ്റർ. പാട്ടുകൾക്ക് കൂടൊരുക്കിയ ആൾ എന്ന പരിപാടിക്കാണ് പുരസ്കാരം.

മികച്ച ആങ്കർ പുരസ്കാരം ട്വന്റിഫോർ എക്സിക്യൂടീവ് എഡിറ്റർ കെ ആർ ഗോപീകൃഷ്ണന് ലഭിച്ചു. 2020 ലെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ്സ് നടി അശ്വതി ശ്രീകാന്തിന്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് പുരസ്കാരം

സൗമ്യം, ശ്രീത്വം, ഭാവദ്വയം എന്ന ദൂരദർശൻ പരിപാടിയുടെ അവതാരക രാജശ്രീ വാര്യർക്കും മികച്ച അവതരണത്തിനുള്ള പുരസ്കാരമുണ്ട്. നന്ദകുമാർ തോട്ടത്തലിന്റെ ദി സീ ഓഫ് എക്റ്റസിക്കാണ് മികച്ച ഡോക്യൂമെന്ററിക്കുള്ള അവാർഡ്. മികച്ച ടെലി ഫിലിമിനുള്ള അവാർഡ് കള്ളൻ മറുതയ്ക്കാണ്, അർജുനൻ കെ യുടേതാണ് കഥ.