രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധ കുറയുന്നു

0
73

രാജ്യത്തെ പ്രതിദിന രോഗബാധ 30,941 ആയി കുറഞ്ഞു. ഇതോടെ രാജ്യത്തെ ആകെ രോഗിബാധിതരുടെ എണ്ണം 3,27,68,880 ആയി. സജീവരോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് ഇത് തുടർച്ചയായി ആറാമത്തെ ദിവസമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞ ദിവസം 350 പേർ കൊവിഡ് ബാധിച്ച്‌ മരിച്ചു, ആകെ മരിച്ചവരുടെ എണ്ണം 4,38,560. സജീവ രോഗികളുടെ എണ്ണം നിലവിൽ 3,70,640 ആണ്. ഇത് ആകെ രോഗബാധിതരുടെ 1.13 ശതമാനമാണ്. ദേശീയ തലത്തിൽ രോഗമുക്തി നിരക്ക് 97.53 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനുള്ളിൽ 5,684 പേർ രോഗമുക്തരായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.22 ശതമാനമാണ്. പ്രതിവാര നിരക്ക് 2.51 ശതമാനവുമാണ്. തുടർച്ചയായി 67ാം ദിവസമാണ് രോഗമുക്തി നിരക്ക് മൂന്ന് ശതമാനത്തിൽ കൂടുതലാവുന്നത്. രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം 3,19,59,680 ആണ്. കൊവിഡ് മരണനിരക്ക് 1.34 ശതമാനമായി.