കോവിഡിന്റെ പുതിയ വകഭേദം സി.1.2 കണ്ടെത്തി

0
215

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. സി.1.2 അതിവേഗത്തിൽ പകരുന്നതാണെന്നും വാക്‌സീനുകളെ അതിജീവിക്കുന്നതാണെന്നും കണ്ടെത്തി. വാക്‌സീന്റെ സംരക്ഷണം പുതിയ വകഭേദത്തിൽ ലഭിക്കില്ലെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസസ് (എൻഐസിഡി) നടത്തിയ പഠനത്തിൽ പറയുന്നു.

ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ചൈന, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പോർച്ചുഗൽ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിൽ ഓഗസ്റ്റ് 13 വരെ ഈ വകഭേദം കണ്ടെത്തി.. ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ മറ്റ് വേരിയന്റുകളേക്കാൾ പുതിയ വേരിയന്റിന് കൂടുതൽ മ്യൂട്ടേഷനുകൾ ഉണ്ടെന്ന് ഗവേഷകർ പറയുന്നു.