ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി കൊമാകി

0
28

ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി എത്തിയിരിക്കുകയാണ് ദില്ലി ആസ്ഥാനമായ ഇലക്ട്രിക്കിക്ക് വാഹന നിര്‍മ്മാതാക്കളായ കൊമാകി. വര്‍ദ്ധിച്ചു വരുന്ന ആവശ്യം പരിഹരിക്കാനാണ് കമ്പനിയുടെ ഈ നീക്കം. 2021 ല്‍, കൊമാക്കി ഇതിനകം 21,000 യൂണിറ്റുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡീലര്‍ഷിപ്പ് എണ്ണം 500 ആയി ഉയര്‍ത്താനും കമ്പനിക്ക് സാധിച്ചു. നേരത്തെ 4,000 യൂണിറ്റായിരുന്നു പ്രതിമാസ ഉത്പാദമെങ്കില്‍ ഇപ്പോഴത് 8,500 യൂണിറ്റ് വരെ വര്‍ധിപ്പിക്കാനും കമ്പനിക്ക് സാധിച്ചു.