” മകളെ പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കണം” മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം പി

0
67

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കൊടിക്കുന്നിൽ സുരേഷ് എം പി യുടെ പരാമർശം വിവാദമാകുന്നു. “ശബരിമലക്ക് ശേഷം അദ്ദേഹം നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നു എങ്കിൽ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിരുന്നു” കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. വെള്ളയമ്പലത്ത് എസ് സി എസ് ടി ഫണ്ട് തട്ടിപ്പിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദലിത് -ആദിവാസി കോൺഗ്രസിൻറെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിലാണ് എം പി യുടെ വിവാദ പരാമർശം. മുൻപ് മുഖ്യമന്ത്രിയുടെ ജാതി പറഞ്ഞുള്ള അധിക്ഷേപത്തിന് കോൺഗ്രസ്സ് നേതാക്കൾ കൂട്ട് നിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ മകൾക്കും ഭർത്താവിനുമെതിരെ ഇപ്പോൾ ജാതീയമായ ആക്ഷേപങ്ങൾ ഉയർത്തുന്നത്. മുഖ്യമന്ത്രിയുടെ മകളെ പട്ടികജാതിയിൽപ്പെട്ടയാളെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നതാണ് നവോത്ഥാനം എന്നാണ് കൊടിക്കുന്നിൽ സുരേഷ് എം പി യുടെ വാദം.