വധശ്രമക്കേസിൽ ഒളിവിലായിരുന്ന ആർ എസ് എസ് പ്രവർത്തകനെ കഞ്ചാവുമായി പോലീസ് പിടികൂടി

0
6

വധശ്രമക്കേസിൽ ഒളിവിലായിരുന്ന ആർഎസ്എസുകാരൻ കഞ്ചാവുമായി പിടിയിൽ. വെള്ളായണി ശ്രീജ നിവാസിൽ ശ്രീജിത്തി (28)നെയാണ് ജഗതിയിലെ വാടകവീട്ടിൽനിന്ന്‌ 160 ഗ്രാം കഞ്ചാവുമായി മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്. ഇയാളിൽനിന്ന്‌ എസ് ആകൃതിയിലുള്ള കത്തിയും കണ്ടെടുത്തു.ബിജെപി ഭരിക്കുന്ന കല്ലിയൂർ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ ആംബുലൻസ് സർവീസ് നടത്താനുള്ള അനുമതി ശ്രീജിത്തിനായിരുന്നു. ടെൻഡറില്ലാതെയാണ് ആംബുലൻസ് പഞ്ചായത്ത് വാടകയ്ക്ക് എടുത്തതെന്ന ആക്ഷേപം അന്ന് ഉയർന്നിരുന്നു. ഈ ആംബുലൻസ് സേവനം മറയാക്കി ഇയാൾ കഞ്ചാവ്‌ കടത്തിയതായും പൊലീസ് സംശയിക്കുന്നു.നേമം പാരൂർക്കുഴി ഷാജി വധശ്രമക്കേസിലും പുന്നമൂട്ടിൽ കട കത്തിച്ച കേസിലുമായി ഇയാൾ ഒളിവിലായിരുന്നു. നിരവധി തവണ കഞ്ചാവ് കേസിൽ ശ്രീജിത്ത് എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. തലസ്ഥാനത്ത്‌ പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് ഉൾപ്പെടെ ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയതായി പൊലീസ് പറയുന്നു.