Sunday
11 January 2026
24.8 C
Kerala
HomeWorldകാബൂളിലെ ചാവേര്‍ സ്‌ഫോടനം; ആസൂത്രണം ചെയ്ത ഐഎസ് തലവനെ വധിച്ചതായി അമേരിക്ക

കാബൂളിലെ ചാവേര്‍ സ്‌ഫോടനം; ആസൂത്രണം ചെയ്ത ഐഎസ് തലവനെ വധിച്ചതായി അമേരിക്ക

കാബൂളിലെ ഹമീദ് കര്‍സായി എയര്‍പോര്‍ട്ടിന് പുറത്ത് ചാവേര്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത ഐഎസ് തലവനെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതായി അമേരിക്ക .നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയതെന്നും ആദ്യ സൂചനയനുസരിച്ച്‌ ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊരാസന്‍ നേതാവ് കൊല്ലപ്പെട്ടെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ വ്യക്തമാക്കി .അതെ സമയം സിവിലിയന്മാര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാബൂള്‍ വിമാനത്താവളത്തിന്റെ ഗേറ്റില്‍ ഐഎസ് ചാവേര്‍ ആക്രമണം നടത്തിയത് കഴിഞ്ഞ ദിവസമാണ് . സ്‌ഫോടനത്തില്‍ 13 യുഎസ് സേന ഉള്‍പ്പെടെ 170 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതെ സമയം സ്‌ഫോടനത്തിന് പിന്നാലെ ഇന്ന് അമേരിക്ക രക്ഷാ ദൗത്യം തുടര്‍ന്നു. കനത്ത സുരക്ഷ ഒരുക്കിയാണ് ഒഴിപ്പിക്കല്‍ തുടരുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.

ആക്രമണം നടത്തിയവര്‍ക്കെതിരെ തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയത്.

RELATED ARTICLES

Most Popular

Recent Comments