വനിതാ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ബസ് സർവീസ് ആരംഭിച്ച് കേരള സർക്കാർ

0
29

തീരദേശത്ത് നിന്നും മത്സ്യം കുട്ടകളിലും, വട്ടികളിലുമാക്കി തിരക്കുള്ള ബസുകളിൽ കഷ്ടപ്പെട്ട് കയറിപ്പറ്റി നഗരങ്ങളിൽ എത്തിച്ച് വില്പന നടത്തുന്ന വനിതാ മത്സ്യത്തൊഴിലാളികളുടെ കാഴ്ച കേരളത്തിൽ സർവ്വസാധാരണമാണ്. ജീവിതം കരുപ്പിടിപ്പിക്കാൻ ദുരിതയാത്ര ചെയ്യുന്ന ഈ തൊഴിലാളികൾക്കു ആശ്വാസമാകുകയാണ് കേരള സർക്കാർ. വനിതാ മത്സ്യത്തൊഴിലാളികൾക്കായി “സമുദ്ര” എന്ന പേരിൽ പ്രത്യേക ബസ് സർവീസ് ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഫിഷറീസ് വകുപ്പും കെ. എസ്. ആർ. ടി. സിയും സംയുക്തമായി നടത്തുന്ന സമുദ്ര എന്ന സൗജന്യ ബസ് സർവീസിന്റെ ഉദ്ഘാടനം ആഗസ്റ്റ് 28 രാവിലെ 11.30 ന് പാളയം മാർക്കറ്റിന് മുന്നിൽ വച്ച് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും.