ഒമാനിൽ കൂടുതൽ വിദേശികൾക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കും.വ്യാഴാഴ്ച നടന്ന സുപ്രീം കമ്മിറ്റിയുടെ വാർത്തസമ്മേളനത്തിൽ ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ സഈദിയാണ് അറിയിച്ചത്. ഇതിനായി അഞ്ചുലക്ഷം ഡോസ് സിനോവാക് വാക്സിൻ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. വാക്സിനേഷന് കമ്ബനികളും സ്പോൺസർമാരും താൽപര്യമെടുക്കാത്ത വിദേശികൾക്കായിരിക്കും ഈ വാക്സിനുകൾ ഉപയോഗപ്പെടുത്തുകയെന്നും സുപ്രീം കമ്മിറ്റി വാർത്തസമ്മേളനത്തിൽ ഡോ. അൽ സഈദി പറഞ്ഞു.
കഴിഞ്ഞ ആഴ്ചകളിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വിദേശികൾക്കായി സൗജന്യ വാക്സിനേഷൻ ക്യാമ്ബുകൾ ആരംഭിച്ചിരുന്നു. ബാർബർമാർ, ബ്യൂട്ടിസലൂൺ ജീവനക്കാർ, വീട്ടുജോലിക്കാർ തുടങ്ങി കുറഞ്ഞ വരുമാനക്കാർക്കാണ് ഇവിടെ വാക്സിൻ നൽകിയത്. ആസ്ട്രാസെനക വാക്സിനാണ് ഈ ക്യാമ്ബുകളിൽ നൽകിയത്.