ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി

0
15

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ഇന്നിംഗിസിനും 76 റണ്‍സിനുമാണ് തോല്‍വി. ഒലി റോബിന്‍സണ്‍ അഞ്ച് വിക്കറ്റ് നേടി.

സ്‌കോര്‍: ഇന്ത്യ 78, 278. ഇംഗ്ലണ്ട് 432.

നാലാം ദിനം ആരംഭിച്ചപ്പോള്‍ സമനിലക്കായി പൊരുതുകയായിരുന്നു ഇന്ത്യ. ഇന്നലെ കളി നിര്‍ത്തുമ്ബോള്‍ ക്രീസിലുണ്ടായിരുന്നത് വിരാട് കോലിയും ചേതേശ്വര്‍ പൂജരയുമായിരുന്നു. എന്നാല്‍ ആന്‍ഡേഴ്‌സണിന്റെ രണ്ടാം ന്യൂബോളില്‍ തന്നെ പൂജാര വീണു. കോലി- പൂജാര കൂട്ടുകെട്ട് 215 ബോളില്‍ നിന്ന് 99 റണ്‍സില്‍ എത്തി നില്‍ക്കുമ്ബോഴാണ് ഒലി റോബിന്‍സണ്‍ പൂജാരെയെ വിക്കറ്റിന് മുന്നില്‍ കുരുക്കുന്നത്. ഈ അവസരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെക്കാള്‍ 139 റണ്‍സിന് ലീഡ് ചെയ്യുകയായിരുന്നു.

പൂജാരക്ക് പിന്നാലെ രഹാനെയായരുന്നു ക്രീസിലെത്തിയത്. ആദ്യ ബോളില്‍ തന്നെ ബൗണ്ടറിയോടെ ആരംഭിച്ചു രഹാനെ. 89-ാം ഓവറില്‍ കോലി അര്‍ധ സെഞ്ച്വറി തികച്ചു. കോലിയുടെ 26-ാം ടെസ്റ്റ് ഫിഫ്റ്റിയായിരുന്നു ഇത്. എന്നാല്‍ അഞ്ച് റണ്‍സ് കൂടെ ചേര്‍ത്തതോടെ റോബിന്‍സണിന് മുന്നില്‍ കോലിയും വീണു. നാലാം ദിവസത്തിന്റെ ആദ്യ ഒരു മണിക്കൂറിനിടെ തന്നെ പ്രധാനപ്പെട്ട് മുന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 25 പന്തില്‍ നിന്ന് 10 റണ്‍സുമായി രഹാനെയുടെ വിക്കറ്റ് ആന്‍ഡേഴ്‌സണിന് മുന്നില്‍ വീഴുകയായിരുന്നു. വൈകാതെ തന്നെ പന്തും റോബിന്‍സണ് മുന്നില്‍ വീണു.

94.2 ഓവറില്‍ 254 ന് 7 എന്ന നിലയില്‍ നില്‍ക്കെ ഷമിയും പുറത്തായി. ഇഷാന്തിനെ നഷ്ടമാവുകയും ജഡേജയുടെ ചെറുത്ത് നില്‍പ് അവസാനിക്കുകയും ചെയതപ്പോള്‍ ഇന്ത്യ മാച്ച്‌ ഇംഗ്ലണ്ടിന് അടിയറവെക്കുകയായിരുന്നു. 1-1 ന് സമനിലയിലാണ് പരമ്ബര.

ജനാധിപത്യ പ്രക്രിയ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അസ്തമിക്കും: കെ പി ഉണ്ണികൃഷ്ണന്‍

മുഖ്യമന്ത്രി മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ച്‌ നല്‍കണമായിരുന്നു; വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ്

നീണ്ട ഇടവേളക്ക് ശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

ലീഡ്‌സ് ടെസ്റ്റ്; ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി

കര്‍ഷക പ്രക്ഷോഭത്തിനെതിരെ ലാത്തി ചാര്‍ജ്ജ്: കര്‍ഷകര്‍ ദേശീയപാത ഉപരോധിക്കുന്നു

ഹരിത വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറി പി എം എ സലാം