ഇളവുകളിൽ മാറ്റം ഞായറാഴ്ച്ച സമ്പൂർണ ലോക്ക് ഡൗൺ, അനാവശ്യ യാത്രകൾ ഒഴിവാക്കണം

0
74

സംസ്ഥാനത്തെ കോവിഡ് പ്രോട്ടോകോൾ ഇളവുകളിൽ മാറ്റം. ഓണത്തിനോടനുബന്ധിച്ച് ഒഴിവാക്കിയ ഞായറാഴ്ച ലോക്ക് ഡൗൺ പുനഃസ്ഥാപിച്ചു.വീട്ടുകളിൽ രോഗവ്യാപനം കൂടുന്നതിനാൽ ബന്ധു ഗൃഹങ്ങളിലെ അനാവശ്യ സന്ദർശനവും അനാവശ്യ യാത്രകളും ഒഴിവാക്കണമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.കേരളത്തില്‍ സത്യസന്ധവും സുതാര്യവുമാണ് കൊവിഡ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്തെ കുറഞ്ഞ മരണനിരക്ക് കൊവിഡ് പ്രതിരോധം മികച്ചതെന്നതിന് തെളിവാണ്. രോഗബാധിതരില്‍ ദേശീയ തലത്തില്‍ 33 കേസുകളില്‍ ഒന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കേരളത്തിലത് ആറില്‍ ഒന്നാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തിലെ ടെസ്റ്റുകളുടെ എണ്ണം വളരെ ഉയര്‍ന്നതാണ്. രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുതലുണ്ട്, എന്നാല്‍ ഗുരുതര അവസ്ഥയിലുള്ള രോഗികളുടെ എണ്ണം വളരെ കുറവാണ്. നിലവില്‍ ഐസിയു സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ 2131 പേരും വെന്റിലേറ്ററില്‍ 757 പേരുമാണ് ചികില്‍സയിലുള്ളത്. 43 ശതമാനം ഐസിയു കിടക്കകള്‍ ഒഴിവാണ്. വാക്‌സിന്‍ എടുത്തവരിലെ രോഗ ബാധ ഉണ്ടെങ്കിലും അവരെ ഗുരുതരമായി ബാധിക്കുന്നില്ല എന്നത് ആശ്വാസകരമായ സംവിധാനമാണ്. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും പൊതു ഇടങ്ങളിലും യാത്രകളിലും കുട്ടികളെ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.