അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന

0
16

അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ താലിബാൻ പരിശോധന. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസ്റ്റുലറ്റുകളിൽ തെരച്ചിൽ നടത്തി. കോൺസ്റ്റുലറ്റിലെ വാഹനങ്ങൾ കടത്തിക്കൊണ്ടു പോയി. ജലാലാബാദിലെയും കംബൂളിലെയും ഇന്ത്യൻ നയതന്ത്ര ഓഫീസുകൾക്ക് മുന്നിൽ താലിബാന്റെ കാവൽ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അഫ്‌ഗാൻ വിട്ടതിന് പിന്നാലെയാണ് താലിബാന്റെ തെരച്ചിൽ.
റഷ്യയുടെയും അമേരിക്കയുടെയും സഹായത്തോടെ ഇന്ത്യൻ പൗരൻമാരെ നാട്ടിലേക്ക് മടക്കിയെത്തിക്കാനായി ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്. പൗരന്മാരെ സംഘങ്ങളായി തിരിച്ച് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇതിൽ താലിബാന് അതൃപ്തിയുണ്ട് ഇന്ത്യ നടത്തുന്ന ഈ നീക്കത്തിൽ മറ്റു രാജ്യങ്ങളുമായുള്ള സഹായ ഏകോപനം തടയാനുള്ള ശ്രമങ്ങളാണ് താലിബാൻ ശ്രമിക്കുന്നതെന്നാണ് വിദേശ കാര്യ നിരീക്ഷകർ പറയുന്നത്. ഇന്ത്യക്കാരെ വിട്ടുകിട്ടുന്നതിന് താലിബാൻ സഹായം തേടണം എന്ന താത്പര്യം താലിബാന് ഉണ്ട് ഇതിന് ഇന്ത്യ തയ്യാറായിട്ടില്ല പകരം അമേരിക്കപോലുള്ള മറ്റ് രാജ്യങ്ങളുടെ സഹായമാണ് തേടിയത്.

ഒരു വിമാനം താലിബാൻ വിമാത്താവളത്തിലുണ്ട് രാത്രിയായിട്ടും 70 പേർ അടങ്ങിയ സംഘത്തെ നാട്ടിലെത്തിക്കാൻ സാധിച്ചിട്ടില്ല.ഇന്ന് വൈകിട്ടോടെ അവരെ നാട്ടിലെത്തിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

അനസ് ഹഖാനി, സഹോദരൻ സിറാജുദ്ദീൻ ഹഖാനി എന്നിവരുടെ നേതൃത്വത്തിൽ ആറായിരത്തോളം കേഡർമാരാണ് കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. മുൻ പ്രസിഡന്റ് ഹാമിദ് കർസായി, എച്ച്‌.സി.എൻ.ആർ ചെയർമാൻ അബ്ദുല്ല അബ്ദുല്ല, ഹിസ്ബെ ഇസ്ലാമിയുടെ മുതിർന്ന നേതാവ് ഗുലാബുദ്ദീൻ ഹിക്മതിയാർ തുടങ്ങിയവരുമായി അനസ് ഹഖാനി കൂടിക്കാഴ്ച നടത്തി. ഇവരെല്ലാം താലിബാന്റെ നിയന്ത്രണത്തിലാണെന്നതാണ് ഇത് നൽകുന്ന സൂചന.

കാബൂളിന്റെ നിയന്ത്രണം ഹഖാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെങ്കിലും താലിബാന്റെ മുൻ മേധാവി മുല്ല ഉമറിന്റെ മകൻ മുല്ല യാഖൂബിന്റെ നേതൃത്വത്തിൽ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കങ്ങൾ കാണ്ഡഹാറിൽ തൂടങ്ങിയതായാണ് സൂചന. ദോഹയിൽ നിന്ന് തിരിച്ചെത്തിയ മുല്ല ബരാദർ കഴിഞ്ഞ ദിവസം മുല്ല യാഖൂബുമായി ചർച്ച നടത്തിയിരുന്നു. അതേസമയം താലിബാന്റെ മതവിഭാഗം മേധാവിയായ മുല്ല ഹൈബത്തുല്ല അഖുൻസാദ ഇപ്പോഴും കറാച്ചിയിലാണ്.