സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

0
78

സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. യുഡിഎഫ് എംഎല്‍എമാരുടെ നിയമസഭാ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. മരണം കണക്കാക്കുന്നത് ചികിത്സിച്ച ഡോക്ടര്‍മാരാണെന്നും ആരോഗ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു. സര്‍ക്കാര്‍ കണക്കും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ കണക്കും തമ്മില്‍ 7000 മരണങ്ങളുടെ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെയാണ് ആരോഗ്യമന്ത്രിയുടെ മറുപടി. തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തിയ പഠനം പരിശോധിച്ചിട്ടില്ല എന്നും മറുപടിയില്‍ പറയുന്നു.