കാര്‍ഷികനിയമങ്ങള്‍ക്കെതിരെ മൂന്നാംഘട്ട സമരപരിപാടിക്കൊരുങ്ങി കര്‍ഷകസംഘടനകള്‍

0
18

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ മൂന്നാംഘട്ട സമരപരിപാടിക്കൊരുങ്ങി കര്‍ഷകസംഘടനകള്‍. തുടര്‍സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടനകള്‍ അഖിലേന്ത്യാ കണ്‍വന്‍ഷന്‍ വിളിച്ചു. യുപി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്ത മാസം അഞ്ചിന് കിസാന്‍ മഹാപഞ്ചായത്ത് നടത്തും. കര്‍ഷകസമരം ഒന്‍പത് മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച അഖിലേന്ത്യാ കണ്‍വന്‍ഷന്‍ വിളിച്ചത്.