കണ്ണൂർ ജില്ലയിൽ വാ​ക്സി​നേ​ഷ​ന്‍ ഇന്ന് 120 കേ​ന്ദ്ര​ങ്ങ​ളി​ൽ

0
100

ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ ഇ​ന്ന് 120 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ന​ല്‍​കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷി​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും സ്‌​പോ​ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​ണ്.

സ്‌​പോ​ട്ട് വാ​ക്‌​സി​നേ​ഷ​ന് പോ​കു​ന്ന​വ​ര്‍ അ​താ​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി മു​ന്‍​കൂ​ട്ടി അ​പ്പോ​യി​ന്‍റ്മെ​ന്‍റ് എ​ടു​ത്ത് വാ​ക്സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തേ​ണ്ട​തു​ള്ളൂ.​