ആര്യ കണ്ടെത്തിയ കാശിത്തുമ്പ ഇനി മുതൽ ‘അച്യുതാനന്ദിനി, ശൈലജേ’ എന്നറിയപ്പെടും

0
73

കേരളത്തില്‍ കണ്ടെത്തിയ പുതിയ കാശിത്തുമ്പകള്‍ക്ക് വി.എസ്. അച്യുതാനന്ദന്റെയും മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെയും പേര് നല്‍കി. ഇന്‍പേഷ്യന്‍സ് അച്യുതാനന്ദനി, ഇന്‍പേഷ്യന്‍സ് ശൈലജേ എന്നിങ്ങനെയാണ് രണ്ട് കാശിത്തുമ്പയിനങ്ങള്‍ക്ക് നല്‍കിയ പേരുകള്‍.

തിരുവനന്തപുരം ജവാഹര്‍ലാല്‍ ട്രോപിക്കല്‍ ബോട്ടണിക്കല്‍ ഗാര്‍ഡന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.മാത്യു ഡാനിന്റെ പേരാണ് മൂന്നാമത്തെ കാശിത്തുമ്പയ്ക്ക് നല്‍കിയത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും നിപ്പ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആദരമായാണ് കെ.കെ. ശൈലജയുടെ പേര് നല്‍കിയത്.

തിരുവനന്തപുരം ഇടുക്കി ജില്ലകളില്‍ നിന്നുമാണ് പുതിയ സസ്യങ്ങളെ കണ്ടെത്തിയത്. തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പശ്ചിമഘട്ടത്തിലെ സസ്യവൈവിധ്യത്തെ കുറിച്ച് പഠിക്കുന്ന ഗവേഷണ വിദ്യാര്‍ഥിനി എസ്. ആര്യയാണ് കണ്ടെത്തലിനു പിന്നില്‍. തിരുവനന്തപുരം പൂജപുര സ്വദേശിയാണ് ആര്യ.