അഫ്ഗാനിലെ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി ; ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍

0
60

അഫ്ഗാനിലെ സ്ഥിതി രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. അഫ്ഗാനിലെ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയതും വിമാനസര്‍വീസുകള്‍ അഫ്ഗാനിലേക്കുള്ള യാത്രകള്‍ റദ്ദ് ചെയ്തതും സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്.

കാബൂളില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം തിങ്കളാഴ്ച വൈകുന്നേരത്തോടെ ദല്‍ഹിയില്‍ എത്തുമെന്നാണ് വിവരം. അതേസമയം കാബുളിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനം റദ്ദ് ചെയ്തു. അടിയന്തരഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് അഫ്ഗാനില്‍ കുടുങ്ങിയ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാനാണ് കേന്ദ്രതീരുമാനം.