അപകീർത്തിപ്പെടുത്തൽ, അഡ്വ.ജയശങ്കറിനെതിരെ കേസ്, 20 ന് ഹാജരാകണം

0
17

ചാനല ചർച്ചയ്ക്കിടയിൽ നിലവിലെ സ്പീക്കർ എം ബി രാജേഷിനെ അപകീർത്തിപ്പെടുത്തിയ കേസിലാണ് കോടതിയുടെ ഉത്തരവ്. സ്പീക്കറുടെ പരാതിയിൽ ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. ഒക്ടോബർ 20ന് ഇന്ന് കോടതിയിൽ ഹാജരാകണം എന്നാണ് കോടതി ഉത്തരവിലൂടെ ആവശ്യപ്പെട്ടത്.

 

2019 ഡിസംബർ 6 ന് സ്വകാര്യ ചാനൽ ചർച്ചയിൽ ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച ശേഷം കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ ചര്‍ച്ച നടക്കവെയാണ്, അതില്‍ പങ്കെടുത്തിരുന്ന ജയശങ്കര്‍ വാളയാര്‍ കേസ് പരാമര്‍ശിക്കുന്നത്.

വാളയാർ കേസ് സംബന്ധിച്ച് രാഷ്ട്രീയ നിരീക്ഷകനും അഡ്വക്കറ്റുമായ എ.ജയശങ്കർ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എം.ബി രാജേഷിനെതിരെ വിവാദ പരാമർശ്ശം നടത്തിയെന്നാരോപിച്ചാണ് പരാതി നൽകിയത്, പരാതി പരിഗണിച്ച കോടതി ജയ്ശങ്കറിനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.