സ്ത്രീത്വത്തെ അപമാനിച്ചു,മോശം പദപ്രയോഗങ്ങൾ: എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റിനെതിരെ വനിതാ കമ്മീഷനിൽ പരാതി

0
68

 

സ്ത്രീത്വത്തെ അപമാനിച്ചു ന്ന് വ്യക്തമാക്കി എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റിനെതിരെ വനിതാ കമ്മീഷനിൽ പരാതി. എംഎസ്എഫ് വിദ്യാർത്ഥിനി വിഭാഗമായ ഹരിത ഭാരവാഹികളാണ് പരാതി നൽകിയത്. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെയും പരാതിയുണ്ട്.

മോശം പദപ്രയോഗങ്ങൾ നടത്തിയതിനെതിരെ നപടി വേണമെന്ന് പരാതിയിൽ ഹരിത ഭാരവാഹികൾ ആവശ്യപ്പെടുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്‌ദുൽ വഹാബ് എന്നിവർക്കെതിരെയാണ് പരാതി.