സംസ്ഥാനത്തെ മദ്യശാലകൾ ഇന്ന് മുതൽ രാത്രി എട്ട് വരെ പ്രവ‍ർത്തിക്കും; ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കൽ ലക്ഷ്യം

0
94

സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം കൂട്ടി. ഇന്ന് മുതൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സർക്കാർ വിശദീകരണം.

സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്.