ടി പി ആർ കുറയാതെ തിയ്യേറ്ററുകൾ തുറക്കാനാകില്ല, നികുതി ഇളവ് പരിഗണയിൽ: മന്ത്രി സജി ചെറിയാൻ

0
51

ടിപിആർ എട്ടു ശതമാനത്തിൽ താഴാതെ തിയറ്ററുകൾ തുറക്കാനാവില്ലെന്ന്‌ സിനിമ–സാംസ്‌കാരിക വകുപ്പ്‌ മന്ത്രി സജി ചെറിയാൻ. ടെസ്റ്റ്‌ പോസിറ്റിവിറ്റി റേറ്റ്‌ 8 ശതമാനത്തിന്‌ താഴെയും തിയറ്റർ നിൽക്കുന്നിടത്ത്‌ പോസിറ്റീവ്‌ കേസുകൾ കുറവായാലും മാത്രമേ തിയറ്ററുകൾ തുറക്കുന്നത്‌ പരിഗണിക്കാനാവൂ.

അതേസമയം തിയ്യേറ്ററുകളുടെ വിനോദ നികുതിയിൽ ഇളവ് നൽകുന്ന വിഷയം പരിഗണനയിൽ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.