പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് മരണം വരെ തടവും 1.6 ലക്ഷം രൂപ പിഴയും

0
45

പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിലെത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതിക്ക് മരണം വരെ തടവും 1.6 ലക്ഷം രൂപ പിഴയും. കല്ലായി കപ്പക്കല്‍ മുണ്ടിപ്പറമ്പ് മുഹമ്മദ് ഹര്‍ഷാദിനാണ് (29) പോക്‌സോ പ്രത്യേക കോടതി ജഡ്ജി സി.ആര്‍. ദിനേഷ് കഠിനതടവ് വിധിച്ചത്.

കുട്ടി നേരിട്ട മാനസികാഘാതത്തിന് ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴി ഒരു ലക്ഷം രൂപ നഷ്ടം നല്‍കണമെന്നും വിധിയിലുണ്ട്. പ്രതി പിഴയടച്ചാല്‍ ഒരു ലക്ഷം രൂപ കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. 16 വയസ്സുള്ള പെണ്‍കുട്ടിയുമായി പ്രണയം നടിച്ച പ്രതി കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്ത് എത്തി പീഡിപ്പിച്ചെന്നാണ് കേസ്.

2020 മേയ് ഒന്നിന് കുട്ടി ബാത്‌റൂമില്‍ പ്രസവിച്ചപ്പോഴാണ് വീട്ടുകാര്‍ സംഭവത്തെക്കുറിച്ച് അറിയുന്നത്.