ഹിമാചല്‍ പ്രദേശിൽ മണ്ണിടിച്ചൽ: വാഹങ്ങൾ മണ്ണിനടിയിൽ കുടുങ്ങി, നിരവധി പേരെ കാണ്മാനില്ല

0
73

ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ മണ്ണിടിഞ്ഞു വീണു. ഒരു ബസ്സും ട്രക്കും മണ്ണിനടിയില്‍പ്പെട്ടു. കിന്നൗറിലെ റെകോംഗ് പിയോ-ഷിംല ഹൈവേയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഒരു ബസും ട്രക്കുമാണ് മണ്ണിനടിയില്‍ പെട്ടത്. ബസില്‍ നാല്പതോളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി ആളുകളെ കാണാതായി. നിരവധി വാഹനങ്ങളും കാണാതായിട്ടുണ്ടെന്നാണ് സൂചന.

നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന് വരികയാണ്. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.