26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

0
15

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2021 സെപ്റ്റംബര്‍ 10-ന് അകം www.iffk.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്. 2021 ഡിസംബര്‍ 10 മുതല്‍ 17 വരെ തിരുവനന്തപുരത്താണ് മേള നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നത്.

കോവിഡ് 19 ന്‍റെ മാറുന്ന സാഹചര്യങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്‍റെ ആ സമയത്ത് നിലവിലുള്ള കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായിരിക്കും മേളയുടെ നടത്തിപ്പ്.

അന്താരാഷ്ട്ര മത്സര വിഭാഗം ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ലോക സിനിമ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് സിനിമകള്‍ സമര്‍പ്പിക്കാവുന്നത്. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേയ്ക്ക് പരിഗണിക്കുക.