കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുന്നു, മ​നു​ഷ്യ​രാ​ശി റെ​ഡ് സോണിലെന്ന് യു​എ​ൻ

0
44

 

ആ​ഗോ​ള​താ​പ​ന​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും രൂ​ക്ഷ​മാ​യെ​ന്നും ഇ​തി​നെ ത​ട​യു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ലോ​ക​നേ​താ​ക്ക​ൾ അ​തി​വേ​ഗം സ്വീ​ക​രി​ക്കു​ണെ​ന്നും തി​ങ്ക​ളാ​ഴ്ച യു​എ​ൻ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ക​ലാ​വ​സ്ഥാ വ്യ​തി​യാ​നം അ​തി​രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യും മ​നു​ഷ്യ​രാ​ശി റെ​ഡ് സോ​ണി​ലേ​ക്കു പോ​വു​ക​യു​മാ​ണെ​ന്നു റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ സീ​നി​യ​ർ സ​യ​ൻറി​സ്റ്റ് ലി​ൻ​ഡ മേ​ർ​സ് പ​റ​ഞ്ഞു.പാ​രീ​സ് ക​ലാ​വ​സ്ഥാ ഉ​ട​ന്പ​ടി കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​മെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ പേമാരിയുടേയും വെള്ളപ്പൊക്കത്തിന്റേയുമൊക്കെ രൂപത്തിൽ ഇത് പ്രകടമാകാൻ തുടങ്ങിയിട്ടുണ്ട്. വർദ്ധിക്കുന്ന അന്തരീക്ഷ താപനില ഇന്ത്യയിലെ മൺസൂണിനെയും ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയും ബ്രസീലും നേരിടുന്നത് നൂറ്റാണ്ടിനിടയിലെ വലിയ കാലാവസ്ഥാ മാറ്റങ്ങളാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ലോകതാപനില അപകടകരമാം വിധം ഉയർന്നു കൊണ്ടിരിക്കുകയാണ്. ആഗോള താപനില 2030 ആകുമ്പോഴേക്കും 1.5 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുതിയ റിപ്പോർട്ടിലൂടെ പുറത്ത് വന്നത്.