ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും രൂക്ഷമായെന്നും ഇതിനെ തടയുന്നതിനുള്ള മാർഗങ്ങൾ ലോകനേതാക്കൾ അതിവേഗം സ്വീകരിക്കുണെന്നും തിങ്കളാഴ്ച യുഎൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയും മനുഷ്യരാശി റെഡ് സോണിലേക്കു പോവുകയുമാണെന്നു റിപ്പോർട്ട് തയാറാക്കിയ സീനിയർ സയൻറിസ്റ്റ് ലിൻഡ മേർസ് പറഞ്ഞു.പാരീസ് കലാവസ്ഥാ ഉടന്പടി കൂടുതൽ ശക്തിപ്പെടുത്തമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളിൽ പേമാരിയുടേയും വെള്ളപ്പൊക്കത്തിന്റേയുമൊക്കെ രൂപത്തിൽ ഇത് പ്രകടമാകാൻ തുടങ്ങിയിട്ടുണ്ട്. വർദ്ധിക്കുന്ന അന്തരീക്ഷ താപനില ഇന്ത്യയിലെ മൺസൂണിനെയും ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയും ബ്രസീലും നേരിടുന്നത് നൂറ്റാണ്ടിനിടയിലെ വലിയ കാലാവസ്ഥാ മാറ്റങ്ങളാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ലോകതാപനില അപകടകരമാം വിധം ഉയർന്നു കൊണ്ടിരിക്കുകയാണ്. ആഗോള താപനില 2030 ആകുമ്പോഴേക്കും 1.5 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുതിയ റിപ്പോർട്ടിലൂടെ പുറത്ത് വന്നത്.