വൈറലാകാൻ മരണപ്പാച്ചിൽ, എം വി ഡി യുടെ ഓപ്പറേഷൻ റാഷിൽ കുടുങ്ങിയത് ഇരുനൂറിലധികം പേർ

0
66

സോഷ്യൽ മീഡിയയിൽ വൈറലാകാൻ ബൈക്കിൽ മരണപ്പാച്ചിൽ നടത്തുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പ്രത്യേക ഒപ്പേറഷനാണ് ” ഒപ്പേറഷൻ റാഷ്”. ആലപ്പുഴ ജില്ലയിൽ മാത്രം 265 പേർ ഓപ്പറേഷനിൽ കുടുങ്ങി. ഇത്തരക്കാരെ കുറിച്ച് പരാതികൾ അറിയിക്കാൻ മോട്ടോർ വാഹനവകുപ്പ് തുടങ്ങിയ വാട്സ്ആപ്പ് നമ്പറിലേക്ക് പരാതി പ്രളയമാണ്.

പ്രാദേശികമായി കൂട്ടായ്മകൾ രൂപീകരിച്ച് മത്സരയോട്ടം നടത്തുന്ന യുവാക്കളാണ് പിടിയിലായവരിൽ ഏറെയും.ചങ്ങനാശ്ശേരിയിലെ ബൈക്കപടത്തിൽ മൂന്ന് യുവാക്കൾ മരിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പ് ഓപ്പറേഷൻ റാഷ് തുടങ്ങിയത്. സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ചാണ് കൂടുതൽ നിയമലംഘകരെ കുടുക്കിയത്.

എംസി റോഡിൽ 160 കിലോമീറ്റർ വരെ സ്പീഡിൽ ഇരുചക്രവാഹനത്തിൽ പാഞ്ഞുനടന്ന യുവാവിനെ എൻഫോക്സിമെന്റ് പിടികൂടി. 25 വയസ്സുള്ള ചെറുപ്പക്കാരനോട് എന്തിനാണ് ഈ മരണപ്പാച്ചിലെന്ന് ഉദ്യോഗസ്ഥർ തിരിക്കിയപ്പോൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ പരാമവധി ലൈക്ക് കിട്ടണം അതിനാണ് ഈ മരണപ്പാച്ചിൽ എന്നായിരുന്നു മറുപടി. ഇയാൾക്ക് 9500 രൂപ പിഴ ചുമത്തുകയും ഇനി ആവർത്തിച്ചാൽ ലൈസൻസ് റദ്ധാക്കുമെന്ന് മുന്നറിയിപ്പ് നൽകി.