കണ്ണൂർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്ഡിലാക്കിയ വ്‌ളോഗർമാരായ ഇ ബുൾജെറ്റിന്റെ നിയമലംഘനങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ആംബുലൻസ് സൈറൺ ഘടിപ്പിച്ച് യാത്ര ചെയ്തതുൾപ്പടെയുള്ള വിഡിയോകൾ പുറത്ത് വന്നതോടെ പഴുതടച്ച നിയമ നടപടിയിലേക്ക് കടന്നിരിക്കുയാണ് പോലീസ്.
ഇ ബുൽജറ്റിനെതിരെയുള്ള നിയമ നടപടിയുടെ വിശദംശങ്ങൾ ഇങ്ങനെ
1. ഇ ബുൾജെറ്റ് ന്റെ
യൂറ്റൂബ് വീഡിയോകൾ ഫ്രീസ് ചെയ്യും.
2. ആംബുലൻസ് സൈറൺ മുഴക്കി
വാഹനമാടിച്ചത് അന്വേഷിക്കും.
കുറ്റകൃത്യം നടന്ന സ്ഥലം കണ്ടെത്തും.
3. ഇ ബുൾജെറ്റ് ആരാധകരുടെ / അനുകൂലികളുടെ കമന്റുകളും പോസ്റ്റുകളും പരിശോധിക്കും. നടപടിയെടുക്കും.
4. അസഭ്യം പറയുന്നത് കുട്ടികളായാലും കർശ്ശന നടപടി.
5. യൂറ്റൂബ് ചാനലിന്റെ മുൻ വീഡിയോകൾ പരിശോധിക്കും.
6. ഇ ബുൾജറ്റ് സഹോദരങ്ങൾക്കെതിരെ കർശ്ശന വകുപ്പുകൾ ചുമത്തി കേസെടുത്തു. കലാപാഹ്വാനത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസ്.
( IPC 34,506,534,341)
ഇ ബുൾജെറ്റിനെതിരെ മറ്റ് എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ നൽക്കുമെന്നും പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ വ്യക്തമാക്കി