ബത്തേരി കോഴക്കേസ് : ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും പ്രതികൾ

0
68

ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാവാൻ സി കെ ജാനുവിന്‌ കോഴ നൽകിയതിന്‌ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷ്‌, വയനാട്‌ ജില്ലാ സെക്രട്ടറി പ്രശാന്ത്‌ മലവയൽ എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച്‌ കേസെടുത്തു. കോഴ ഇടപാടിൽ ഇരുവർക്കും വ്യക്തമായ പങ്കുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. തെരഞ്ഞെടുപ്പ് കാലത്ത് ഇവരുപയോഗിച്ച ഫോണുകളിൽ പണമിടപാടിന്റെ നിർണായക തെളിവുകളുണ്ട്‌.

ജെആർപി ട്രഷറർ പ്രസീത അഴീക്കോടും ഇവരുമായുള്ള സംഭാഷണത്തിലും കോഴ ഇടപാടിലെ പങ്ക്‌ വ്യക്തമാണ്‌. ജൂലൈ 9ന്‌ എം ഗണേഷിനെ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്‌തിരുന്നു. അന്വേഷണസംഘം ഫോൺ ആവശ്യപ്പെട്ടെങ്കിലും അന്ന്‌ ഹാജരാക്കിയില്ല. തുടർന്ന്‌ രണ്ടു തവണ നോട്ടീസ്‌ നൽകിയിട്ടും ഫോൺ ഹാജരാക്കാതെ നശിപ്പിക്കാൻ ശ്രമിച്ചതിനാണ്‌ കേസ്‌.