ഇടുക്കിയിലെ നിധി : കേരളത്തിലും പ്രാചീനസംസ്കാരമോ ? ഞെട്ടലോടെ കേരളം

0
84

കേരളത്തില്‍ നൂറ്റാണ്ടുകളോളം ഇരുണ്ടയുഗം ഉണ്ടായിരുന്നുവെന്നാണ് കാലങ്ങളായി ചില ചരിത്രഗവേഷകര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍, അത് ഗവേഷണത്തിന്‍റെ പോരായ്മയാണെന്നാണ് പുതിയ ചില കണ്ടെത്തലുകള്‍ തെളിയിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കിയിലെ ചെല്ലാർകോവിൽ മയിലാടും പറയില്‍ നിന്ന് കണ്ടെടുത്ത ചില പുരാതന വസ്തുക്കള്‍, ഇടുക്കിയില്‍ സിന്ധു നദീതട സംസ്കാരത്തോളം പഴക്കമുള്ള സംസ്കാരം നിലനിന്നിരുന്നുവെന്നതിന് തെളിവാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

ചെല്ലാർകോവിൽ മൈലാടുംപാറയിൽ നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്ത നന്നങ്ങാടികൾക്ക് സിന്ധു നദീതട സംസ്ക്കാര കാലത്തോളം പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ. നെടുംങ്കണ്ടം പുരാവസ്തു ചരിത്ര സംരക്ഷണ സമിതി ഗവേഷകൻ രാജീവ് പുലിയൂരിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഭിച്ചവസ്തുക്കൾക്ക് ചരിത്ര ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.

ജില്ലയിലാദ്യമായാണ് ഇത്രയധികം വിപുലമായ നന്നങ്ങാടികളുടെ ശേഖരം കണ്ടെത്തുന്നത്.