മാധ്യമ പ്രവർത്തകനെ അഭിഭാഷകർ കോടതിവളപ്പിൽ വളഞ്ഞിട്ടക്രമിച്ചു, സംഘർഷാവസ്ഥ

0
13

സിറാജ് ഫോട്ടോഗ്രാഫര്‍ ടി ശിവജികുമാറിനെയാണ് വളഞ്ഞിട്ട് ആക്രമിച്ചത്. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാർ ഇടിച്ച്‌ കൊല്ലപ്പെടുത്തിയ സംഭവത്തിൽ കോടതിയിൽ ഹാജരായ പ്രതികൾ ശ്രീറാം വെങ്കിട്ടരാമന്റേയും വഫ ഫിറോസിന്റേയും ചിത്രം പകർത്തുന്നതിനിടെയാണ്‌ ആക്രമണമുണ്ടായത്‌. മൊബൈലും തിരിച്ചറിയല്‍ കാര്‍ഡും തട്ടിപ്പറിച്ചു. സംഭവം കണ്ടു മാധ്യമപ്രവർത്തകർ ഓടിയെത്തിയപ്പോഴാണ് അഭിഭാഷകർ പിന്തിരിഞ്ഞത്. പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തെയും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ കെ എം ബഷീര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയിൽ ഹാജരാകുന്ന ചിത്രം പകർത്തിയപ്പോഴാണ് ശിവജികുമാറിനെ ആക്രമിച്ചത്. ഇത് തടയാൻ ശ്രമിച്ചപ്പോൾ മറ്റു മാധ്യമപ്രവർത്തകർക്കുനേരെയും കയ്യേറ്റശ്രമം ഉണ്ടായി. ഇതിനുമുമ്പും വഞ്ചിയൂർ കോടതിയിൽ അഭിഭാഷകർ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട്.