Monday
12 January 2026
23.8 C
Kerala
HomeKeralaകളക്ടറേറ്റില്‍ സംഘര്‍ഷം ; വ്‌ളോഗര്‍മാർ പോലീസ് കസ്റ്റഡിൽ

കളക്ടറേറ്റില്‍ സംഘര്‍ഷം ; വ്‌ളോഗര്‍മാർ പോലീസ് കസ്റ്റഡിൽ

കണ്ണൂര്‍ കളക്ടറേറ്റില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ എന്ന് അറിയപ്പെടുന്ന വ്‌ളോഗര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കണ്ണൂര്‍ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെയാണ് കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അള്‍ട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാഹനം കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടര്‍നടപടികള്‍ക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇരുവരും വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാരും ആര്‍ടിഒ ഓഫീസിലേക്ക് എത്തി. ഇതിന് പിന്നാലെയാണ് ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തുകയും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

RELATED ARTICLES

Most Popular

Recent Comments