കാമുകനെ ആക്രമിക്കാന്‍ വീട്ടമ്മയുടെ ക്വട്ടേഷന്‍; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

0
7

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കാമുകനെ ആക്രമിക്കാന്‍ വീട്ടമ്മ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. വര്‍ക്കല ഇടവ സ്വദേശികളായ സരസ്വതി മന്ദിരത്തില്‍ അരുണ്‍, കുന്നത്തുവിള വീട്ടില്‍ മുകേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍ നല്‍കിയ മയ്യനാട് സങ്കീര്‍ത്തനയില്‍ ലിന്‍സി ലോറന്‍സ് എന്ന ചിഞ്ചുറാണി, ക്വട്ടേഷന്‍ സംഘാങ്ങളായ വര്‍ക്കല സ്വദേശി അനന്ദു ആയിരൂര്‍ സ്വദേശി അമ്പു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനാലാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് യുവതി സമ്മതിച്ചിരുന്നു. യുവതി വാങ്ങി നല്‍കിയ ഫോണും, ഇവരുടെ കയ്യില്‍ നിന്ന് പലപ്പോഴായി വാങ്ങിയ കാശും തിരികെ വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ക്വട്ടേഷന്‍. നാല്‍പ്പതിനായിരം രൂപക്കായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘം ശാസ്താംകോട്ട സ്വദേശി ഗൗതം, സുഹൃത്ത് വിഷ്ണു എന്നിവരെ മര്‍ദ്ദിച്ച്‌ അവശരാക്കി, ഇരുവരെയും തട്ടിക്കൊണ്ടുപോയി മർദിച്ചശേഷം മൊബൈല്‍ ഫോണും പണവും കവർന്നു.