കൊക്കൂൺ 2021 ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

0
60

സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ 2021ന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. നവംബർ 12, 13 തീയതികളിൽ വെർച്വൽ ഫ്ലാറ്റ് ഫോമിൽ ആണ് ഇത്തവണയും കോൺഫറൻസ് നടക്കുന്നത്. കോൺഫറൻഫിൽ പങ്കെടുക്കുന്നവർക്ക് ഇത്തവണയും രജിസട്രേഷൻ സൗജന്യമാണ്.

എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയും, വുമൺ ഇൻ സൈബർ സെക്യൂരിറ്റി വിഭാ​ഗങ്ങളിലും ഇത്തവണ പ്രത്യേക ട്രാക്ക് ഉണ്ടായിരിക്കും.

കൊക്കൂണിന്റെ ആദ്യ 12 പതിപ്പുകൾക്ക് ശേഷം കഴി‍ഞ്ഞവർഷം നടന്ന 13 ആം പതിപ്പ് കൊവിഡിന്റെ സാഹചര്യത്തിൽ വെർച്വൽ ആയി നടത്തിയതിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും ഉൾപ്പെടെ ആറായിരത്തിൽ അധികം പേരാണ് പങ്കെടുത്തത്.
കഴിഞ്ഞ വർഷം വെർച്വൽ രം​ഗത്ത് നടത്തി വിജയിച്ചതിനെ തുടർന്നാണ് ഇത്തവണയും കൊവിഡ് സാഹചര്യത്തിൽ വെർച്വലിൽ നടത്താൻ തീരുമാനിച്ചത്. കൊവിഡ് കാലഘട്ടത്തിൽ ഡിജിറ്റൽ ലോകം നേരിടുന്ന വെല്ലുവിളികളും, അവ മറികടക്കുന്നതിന് ആവശ്യമായ പരിഹാരങ്ങളും രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൊക്കൂൺ 2021 രാജ്യാന്തര വെർച്വൽ കോൺഫറൻസ് ചർച്ച ചെയ്യുന്നത്.

കേരളാ പൊലീസിന്റെയും ഇസ്രയുടെയും സഹകരണത്തോടെയാണ് തുടർച്ചയായി 14 ആം വർഷവും കൊക്കൂൺ 2021 സംഘടിപ്പിക്കുന്നത്.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും; https://india.c0c0n.org/2021/home