“സ്‌ത്രീപക്ഷ കേരളം’ സർക്കാരിന്റെ നിലപാടുകളെ അഭിനന്ദിച്ച്‌ ഗവർണർ

0
77

 

“സ്‌ത്രീപക്ഷ കേരളം’ എന്ന ലക്ഷ്യം മുൻനിർത്തി കേരളം എടുത്ത നിലപാടുകളേയും പ്രവർത്തനങ്ങളേയും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു. സംസ്ഥാന- ജില്ലാതലങ്ങളിൽസ്‌ത്രീ‌ധന നിരോധന ഓഫീസർമാരെ നിയമിക്കുകയും സർക്കാർ ജീവനക്കാർക്കിടയിൽസ്‌ത്രീധനത്തിനെതിരെ പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം നടപ്പിലാക്കുകയും ചെയ്‌ത‌‌തിനെ ഗവർണ്ണർ ശ്ലാഘിച്ചു. ഇതെല്ലാം സർക്കാർ ഈ വിഷയത്തിൽ പുലർത്തുന്ന ആത്‌മാർഥതയുടെ പ്രതിഫലനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ഗവർണർ അഭിപ്രായപ്പെട്ടു.

ഈ വിഷയത്തിൽ തന്റേതായ മാർഗനിർദേശങ്ങളും ഗവർണർ അവതരിപ്പിച്ചു. ജനപ്രതിനിധികളുടെ ക്രിയാത്‌മകമായ ഇടപെടലുകൾ ആവശ്യപ്പെട്ട് അവരെ അഭിസംബോധന ചെയ്യുന്ന കത്തിന്റെ കോപ്പിയും ഗവർണർ മുഖ്യമന്ത്രിയ്ക്ക് കൈമാറി. വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്തെ സർവകലാശാലകളുടെ വൈസ് ചാൻസലർമാരുടെ യോഗത്തിന് ഗവർണർ തന്നെ നേതൃത്വം നൽകിയ വിവരവും അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.