ചരിത്ര നേട്ടവുമായി ഇന്ത്യ ; പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കല മെഡൽ

0
84

 

ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. അത്യന്തം ആവേശകരമായ മത്സരത്തിൽ ജർമ്മനിയെ 5-4നാണ് ഇന്ത്യൻ നിര തോൽപ്പിച്ചത്. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ജർമ്മനിക്കെതിരെ ഇന്ത്യ മുന്നേറിയത്. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുന്നേൽപ്പ്.

ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജിത് സിംഗ്, ഹാർദിക് സിംഗ്, ഹർമൻപ്രീത് എന്നിവരാണ് ഗോളുകൾ നേടിയത്. 1-3ന് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചുവരവിൽ ജയിച്ചുകയറുകയായിരുന്നു ഇന്ത്യൻ ടീം. മലയാളി ഗോളി പി ആർ ശ്രീജേഷിന്റെ പ്രകടനം ഇന്ത്യൻ ജയത്തിൽ നിർണായകമായി.

ഫീൽഡ് ഗോളുകളുടെ കരുത്ത് വീണ്ടും കാണിച്ച ഇന്ത്യ തുടർച്ചയായി രണ്ടു ഗോളുകൾ തിരിച്ചടിച്ച് 3-3ന്റെ സമനില പിടിക്കുകയായിരുന്നു. രൂപീന്ദറും സിമ്രൻജിതും ലക്ഷ്യം കണ്ടപ്പോൾ ഇന്ത്യ 5-3ൻറെ ലീഡ് കയ്യടക്കി. മൂന്നാം ക്വാർട്ടറിൽ 5-3ന് മുന്നിലെത്തിയ ഇന്ത്യക്കെതിരെ ജർമ്മനി 5-4ന് ലീഡ് നേടിയെങ്കിലും മലയാളിതാരം ശ്രീജേഷ് നടത്തിയ നിർണ്ണായക രക്ഷാ പ്രവർത്തനം അവസാന നിമിഷങ്ങളിൽ ജർമ്മനിയുടെ പെനാൽറ്റികളെ തടുത്തത്.

1980 മോസ്‌ക്കോ ഒളിമ്പിക്‌സിൽ സ്വർണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സിൽ ഒരു മെഡൽ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്.