ശ്രീജേഷിന്റെ പോരാട്ടവീര്യം അഭിനന്ദനാര്‍ഹം, ഹോക്കിയിലെ വെങ്കല നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനം ; പിണറായി വിജയന്‍

0
63

ടോക്യോ ഒളിമ്പിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര വിജയത്തില്‍ ടീമിനാകെ ആശംസകള്‍. മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ പോരാട്ടവീര്യം അഭിനന്ദനാര്‍ഹമെന്നാണ് മുഖ്യമന്ത്രി ട്വീറ്റ്‌ ചെയ്തത്. വെങ്കല നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാലു പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യ ഒളിമ്പിക്സ് ഹോക്കിയില്‍ മെഡലണിയുന്നത്. ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം വെങ്കലം നേടിയത്.