ഫ്ലിപ്​​കാര്‍ട്ടിന്​ 10,600 കോടിയുടെ ഇ.ഡി നോട്ടീസ്​, നടപടി വിദേശ വിനിമയചട്ടം ലംഘിച്ചതിന്റെ പേരിൽ

0
59

വിദേശ വിനിമയ ചട്ടം ലംഘിച്ചതിന്​ ഫ്ലിപ്കാര്‍ട്ടിന്​ എന്‍ഫാഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റിന്റെ നോട്ടീസ്​. ഫ്ലിപ്കാര്‍ട്ട്​ സ്ഥാപകൻ അടക്കം പത്തുപേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫ്ലിപ്കാര്‍ട്ട്​ സ്​ഥാപകരായ സച്ചിന്‍ ബന്‍സാല്‍, ബിന്നി ബന്‍സാല്‍, വിവിധ വ്യക്തികള്‍, സ്​ഥാപനങ്ങള്‍ എന്നിവക്കാണ്​ നോട്ടീസ്​. 2009 മുതല്‍ 2015 വരെ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഫെമ നിയമങ്ങള്‍ ലംഘിച്ചുവെന്നാണ്​ ഫ്ലിപ്കാര്‍ട്ടിനെതിരായ ആരോപണം.

വിദേശ നിക്ഷേപം സ്വീകരിക്കുന്നതിലും മറ്റു ഇടപാടുകളുമായും ബന്ധപ്പെട്ട്​ കുറച്ചുകാലമായി ഫ്ലിപ്പ്കാർട്ടും ആമസോങ്‌ ഇ ഡി നിരീക്ഷണത്തിലാണ്. അതേസമയം, ഇന്ത്യന്‍ നിയമങ്ങള്‍ക്കും നടപടികള്‍ക്കും അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്ന് ഫ്ലിപ്​കാര്‍ട്ട്​ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നോട്ടീസില്‍ പറയുന്ന 2009-2015കാലഘട്ടത്തിലെ സംഭവവുമായി ബന്ധപ്പെട്ട്​ ഫ്ലിപ്​കാര്‍ട്ട്​ അന്വേഷണത്തില്‍ സഹകരിക്കും’ – ഫ്ലിപ്പ്​കാര്‍ട്ട്​ അധികൃതർ പറഞ്ഞു.